x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾ ഫി​യ​സ്റ്റ​യും ഫു​ട്ബോ​ൾ മ​ത്സ​ര​വും


Published: June 17, 2026 07:56 AM IST | Updated: June 17, 2026 07:56 AM IST

രാ​മ​പു​രം: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചൊ​വ്വാ​ണ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾ ഫി​യ​സ്റ്റ​യും ഫു​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ത്തി. പു​ണ​ർ​പ്പ വി​എം​എ​ച്ച്എം യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ലെ ഗോ​ൾ​കീ​പ്പ​റു​മാ​യ മു​ഹ​മ്മ​ദ് നാ​ഷി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ അ​ണ്ട​ർ-21 ടീ​മി​ന്‍റെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ന്‍റെ​യും ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കാ​യി​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഫു​ട്ബോ​ൾ മ​ത്സ​രം മ​ങ്ക​ട എ​സ്എ​ച്ച്ഒ സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക അ​നി​ത അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കു​ട്ട​ക്കാ​ട​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​കെ.​ന​ദീ​റ രാ​മ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham One Million Toofan Goal

Recent News

Corehub Up