x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ; ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ യ​ജ്ഞം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍


Published: June 23, 2026 04:57 AM IST | Updated: June 23, 2026 04:57 AM IST

തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ യ​ജ്ഞ​മാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ൻ. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന മി​ക​വ് 2026 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് കേ​വ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ പ​ഠി​ച്ച് വി​ജ​യി​ക്കു​ക മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി കു​ട്ടി​ക​ള്‍ മാ​റു​ക എ​ന്ന​തു കൂ​ടി​യാ​ണ്. അ​തി​നാ​യു​ള​ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​രെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു. മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​ഞ്ഞു​മോ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ളി ഈ​പ്പ​ൻ‌, ഹ​രി​ദാ​സി ശ​ശി, കെ. ​ബാ​ല​ച​ന്ദ്ര​ൻ‌, പ്ര​സ​ന്ന സ​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, നി​ഷ അ​ശോ​ക​ന്‍, ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​നാ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up