x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​മ​ലി​ൽ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: July 12, 2026 01:05 AM IST | Updated: July 12, 2026 01:05 AM IST

ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​ൻ ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ക്യാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ർ​മ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ച പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ ഒ​പ്പു​ശേ​ഖ​ര​ണ ഫോ​മു​ക​ൾ ച​ട​ങ്ങി​ൽ മ​ന്ത്രി​ക്ക് കൈ​മാ​റി.

വി​ദ്യാ​ർഥി​ക​ൾ രൂ​പം ന​ൽ​കു​ന്ന "കാ​ർ​മ​ൽ വാ​രി​യേ​ഴ്സ്' എ​ന്ന ല​ഹ​രി​വി​രു​ദ്ധ ഷോ​ർ​ട്ട്ഫി​ലിം പ്രൊ​ജ​ക്റ്റിന്‍റെ ലോ​ഞ്ചിം​ഗും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ല​ഹ​രി​യി​ൽ ആ​ഴ്ന്നു മു​ങ്ങിക്കൊ​ണ്ടി​രി​ക്കു​ന്ന സ​മൂ​ഹ​ത്തെ പു​ന​രു​ദ്ധ​രി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. ബെ​ന്നി ബെ​ഹ​നാ​ൻ എംപി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം കൈ​മാ​റി.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. രാ​ജു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ ബെ​ന്നി പേ​ങ്ങിപ്പ​റ​മ്പി​ൽ, കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, പിടിഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ്് ഡോ. ​സി​നോ​ജ് ആ​ന്‍റണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.ഡി. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ കമ്പ​യി​നി​ൽ മ​ന്ത്രിയും ​പ​ങ്കെ​ടു​ത്തവ​രും 25 മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ബാ​ന​റി​ലെ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഒ​പ്പു​ചാ​ർ​ത്തി​യ എ​ല്ലാ​വ​ർ​ക്കും തൂ​ഫാ​ന്‍റെ പ്ര​തി​ജ്ഞാ​വാ​ക്യ​മ​ട​ങ്ങി​യ വി​ത്ത് പാ​ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി.

ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​യു​ടെ ഭീ​ക​ര​ത​യും അ​ത് ത​ക​ർ​ക്കു​ന്ന കു​ടും​ബ​ജീ​വി​ത​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നാ​ട​ക​വും, എ​ൻ.​എ​സ്.​എ​സ് വോള​ന്‍റിയ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വ്നാ​ട​ക​വും ന​ട​ത്തി

 

Tags : Anti-drug campaign Nattuvishesham District news

Recent News

Corehub Up