x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​യി​ൽ നി​ന്ന് നാ​ടി​നെ മോ​ചി​പ്പി​ക്കും: ബി​ഷ​പ് ഇ​ഞ്ച​നാ​നി​യി​ൽ


Published: June 22, 2026 05:39 AM IST | Updated: June 22, 2026 05:39 AM IST

മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​മ​ഗ്ര ല​ഹ​രി​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യാ​യ ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ നാ​ടി​ന്‍റെ ശാ​പ​വും സാ​മൂ​ഹി​ക ദു​ര​ന്ത​വു​മാ​യ ല​ഹ​രി​യു​ടെ മ​ര​ണ​സം​സ്കാ​ര​ത്തി​ൽ നി​ന്ന് സ​മൂ​ഹ​ത്തി​ന് മോ​ച​നം ന​ൽ​കു​മെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ.

മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വീ​ര്യം കു​റ​ഞ്ഞ​തും കൂ​ടി​യ​തു​മാ​യ മ​ദ്യ​മെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. മ​ദ്യ​ത്തി​ൽ നി​ന്ന് യു​വ​ത​ല​മു​റ​യു​ടെ പൂ​ർ​ണ മോ​ച​ന​മാ​ണ് സ​ർ​ക്കാ​രി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ മ​ച്ചു​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രസിഡന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, ടി.​ടി. തോ​മ​സ്, കെ.​സി. ജോ​സ​ഫ്, ജോ​ർ​ജ് വാ​ഴ​യി​ൽ, സി​സ്റ്റ​ർ ആ​ഗ്ന​സ് ജോ​സ​ഫ്, ടി.​ജെ. സ​ണ്ണി, പി.​വി. ജോ​ൺ, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, സി​സ്റ്റ​ർ ഗീ​ത സി​എം​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up