എസ്പിസി കൂട്ടയോട്ടം അഞ്ചുതെങ്ങ് ജംഗ്ഷനിൽ സബ് ഇൻസ്പെക്ടർ ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കഠിനംകുളം : ഓപ്പറേഷൻ തൂഫാന്റെ പ്രചാരണാർഥം എസ്പിസി കൂട്ടയോട്ടം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്എസ്എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്എസ്എസ്, കടയ്ക്കാവൂർ എസ്എസ്പിബി എച്ച്എസ്എസ്, വക്കം ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. അഞ്ചുതെങ്ങ് ജംഗ്ഷനിൽനിന്നും ആരംഭിച്ച കൂട്ടയോട്ടം കടയ്ക്കാവൂർ സർക്കിൽ ഇൻസ്പെക്ടർ കെ. സൈജു ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്പെക്ടർ ജയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
കൂട്ടയോട്ടം കായിക്കര ആശാൻ സ്മാരകത്തിൽ സമാപിച്ചു. പരിപാടിയിൽ തിരുവനന്തപുരം റൂറൽ ജില്ല എസ്പിസി എഡിഎൻഒ സുഭാഷ് പരേഡ് പ്രാക്ടീസ് നൽകി. കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ്, ഡ്രിൽ ഇൻസ്ട്രെക്ടർമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News Operation Toofan