x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 14, 2026 02:23 AM IST | Updated: July 14, 2026 02:23 AM IST

ചെ​ങ്ങ​ളാ​യി ടൗ​ണി​ൽ ന​ട​ത്തി​യ ജ​ന​കീ​യ യാ​ത്ര

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​ര​ത്ത് 18ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ കാ​ന്പ​യി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.​ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​ക​ണ്ഠ​പു​രം എ​സ്എ​ച്ച്ഒ എം.​വി. വി​ഷ്ണു​പ്ര​സാ​ദ്, കെ.​വി.​ഫി​ലോ​മി​ന, കെ.​പി.​ഗം​ഗാ​ധ​ര​ൻ , നി​ഷി​ത​റ​ഹ്മാ​ൻ, എ​ൻ.​പി.​സി​ദ്ദി​ഖ്, റീ​നാ​സെ​ബാ​സ്റ്റ്യ​ൻ, കെ.​പി.​ഗോ​പി​നാ​ഥ​ൻ,ടി.​എം.​രാ​ജേ​ന്ദ്ര​ൻ ,പി.​ടി.​കു​ര്യാ​ക്കോ​സ്,എം.​വി.​ഗീ​ത, വി​ജി​ൽ​മോ​ഹ​ന​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

18ന് ​ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ, ഫ്ലാ​ഷ് മോ​ബ്, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ത്തി​യു​ള്ള റാ​ലി എ​ന്നി​വ ന​ട​ക്കും. റാ​ലി ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Nattuvishesham Local News Operation Toofan committees formed

Recent News

Corehub Up