യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി യോഗം ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊമ്പ്: പുതുയുഗ യാത്ര നെൽ കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യും. 26 ന് രാമങ്കരിയിൽ എത്തിച്ചേരുന്ന വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുട്ടനാട്ടിലെ നെൽകർഷകരുമായി കാർഷികപ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് രാമങ്കരിയിൽ നടന്ന യുഡിഎഫ് യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാനുമായ ജോസഫ് ചേക്കോടൻ അറിയിച്ചു.
യുഡിഎഫ് ചെയർമാൻ പി. ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക്, മാത്തുക്കുട്ടി കഞ്ഞിക്കര, ആന്റണി ശ്രാമ്പിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോളി ആന്റ്ണി, ഷീന റെജപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിതമ്മ ആന്റണി, ബേബി ജോർജ്, അനു ടി.സേവ്യർ, മോളി ജേക്കബ്, ആർ. രാജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Opposition Leader nattuvishesham local news