x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടൂ​ർ​ക്കാ​ട് ലാ​ൻ​ഡ് ലി​ങ്ക്സ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി


Published: July 3, 2026 03:27 AM IST | Updated: July 3, 2026 03:27 AM IST

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ഓ​ട്ടൂ​ർ​ക്കാ​ട് ലാ​ൻ​ഡ് ലി​ങ്ക്സ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

പു​തു​പ്പ​രി​യാ​രം: പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി കു​ത്തി​പ്പൊ​ളി​ച്ച റോ​ഡി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി.
പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ഓ​ട്ടൂ​ർ​ക്കാ​ട് ലാ​ൻ​ഡ് ലി​ങ്ക്സ് റോ​ഡാ​ണ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ഹ​സം നി​റ​ഞ്ഞ രീ​തി​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലാ​ണ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​ർ റോ​ഡ് യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ച്ച​ത്.
പ്ര​തീ​ക്ഷ​ന​ഗ​റി​ൽ ഓ​ട്ടൂ​ർ​ക്കാ​ട് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തു നി​ന്നും ലാ​ൻ​ഡ് ലി​ങ്ക്സി​ലേ​യ്ക്കു​ള്ള 100 മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട് ആ​റ് മാ​സം പി​ന്നി​ടു​ന്പോ​ഴും ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു.

റോ​ഡി​ല​ങ്ങോ​ളം മെ​റ്റ​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മ​റി​ഞ്ഞു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ പ​തി​വാ​യി. ചെ​ളി​ക്കു​ഴി​ക​ൾ നി​റ​ഞ്ഞ ഈ ​വ​ഴി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടി ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തി​നാ​ൽ യൂ​ണി​ഫോം വ്യ​ത്തി​കേ​ടാ​കു​ന്നു എ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റി​ഗ് വി​ഭാ​ഗ​വും ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.
നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യ ഈ ​പൊ​തു​വ​ഴി​യോ​ട് പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ​ന​ട്ടും മ​റ്റു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങു​വാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് പ്ര​ദേ​ശ വാ​സി​ക​ളും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും.

Tags : Nattuvishesham District news

Recent News

Corehub Up