x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ സു​ര​ക്ഷാ​വേ​ലി ത​ക​ർ​ത്തു; എ​ട്ടു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്


Published: May 24, 2026 06:24 AM IST | Updated: May 24, 2026 06:24 AM IST

ഇ​രി​ക്കൂ​ർ: ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ക്കൂ​ർ നി​ലാ​മു​റ്റ​ത്തി​ന​ടു​ത്ത സെ​മി​നാ​രി ബ​സ് ‌സ്റ്റോ​പ്പി​നു സ​മീ​പം ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ സു​ര​ക്ഷാ​വേ​ലി ത​ക​ർ​ത്തു. ക​ണ്ട​ക്‌​ട​റ​ട​ക്കം എ​ട്ടു പേർക്ക് പ​രി​ക്കേ​റ്റു. ബ​സ് ക​ണ്ട​ക്ട​ർ മ​ധു, യാ​ത്ര​ക്കാ​രാ​യ നി​ടു​വ​ള്ളൂ​രി​ലെ ആ​യി​ഷ, മ​ക​ൻ ദു​വാ​ൻ​ഷ് എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​ർ​ക്കാ​ണ് നി​സാ​ര പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.15ന് ​ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും ഇ​രി​ക്കൂ​ർ ഉ​ളി​ക്ക​ൽ വ​ഴി ഇ​രി​ട്ടി​യി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ൻ​സ് ഫോ​ർ​മ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നാ​ൽ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി. നാ​ട്ടു​കാ​രും വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഇ​രി​ക്കൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തുടർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : nattu vishesham Out of control crashes into transformer

Recent News

Corehub Up