ഹരിപ്പാട്: നങ്ങ്യാർകുളങ്ങര-തട്ടാരമ്പലം റോഡിൽ പടിഞ്ഞാറേ മുട്ടം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക കുടുംബം സഞ്ചരിച്ച കാറാണ് വേലിക്കല്ലിൽ ഇടിച്ച്, സമീപത്തെ കടയുടെ മുന്നിൽ ഇടിച്ചുനിന്നത്.
വീയപുരം വെള്ളംകുളങ്ങര സ്വദേശിയായ സാഗറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ വേലിക്കല്ലിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ കടയുടെ ഷെഡിന്റെ മെറ്റൽ പാനലിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ എയർബാഗുകൾ ഉടനടി പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.