കെ.കെ. നസീർ
പാമ്പാടി: വട്ടമലപ്പടിയിൽ കെട്ടിടം പെയിന്റിംഗിനുവേണ്ടി കഴുകുന്നതിനിടെ കാൽ വഴുതി വീണു തൊഴിലാളി മരിച്ചു. കുളത്തുംകുഴിയിൽ കെ.കെ. നസീർ (56)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം. വീതി കുറഞ്ഞ ഷെയ്ഡിൽനിന്നു കാൽ വഴുതി ടാർ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
25 അടി താഴ്ചയിലേക്കാണ് വീണത്. വീഴ്ചയിൽ ഗുരുതരമായി പരുക്കറ്റ നസീറിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് പാമ്പാടി മസ്ജിദ് മുബാറക്കിലെ ഖബർസ്ഥാനിൽ കബറടക്കും. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗമായ ഷിബിനയാണ് ഭാര്യ. മക്കൾ: ഫാത്തിമ (നഴ്സിംഗ് വിദ്യാർഥിനി, മംഗലാപുരം), നജിയ ഫാത്തിമ, നൂറ ഫാത്തിമ (പ്ലസ്ടു വിദ്യാർഥിനി, ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ), പാമ്പാടിയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ നിസാർ പാമ്പാടിയുടെ സഹോദരനാണ്.
Tags : NattuVishesham DistricteNews