x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ സാ​ന്‍​തോം ഫു​ഡ് ഫാ​ക്‌​ട​റി ഔ​ട്ട്‌​ലെ​റ്റ് ഓ​പ്പ​ണിം​ഗും ബ്രാ​ൻ​ഡ് നെ​യിം റി​ലീ​സിം​ഗും


Published: June 4, 2026 06:09 AM IST | Updated: June 4, 2026 06:09 AM IST

പാ​ലാ: രൂ​പ​ത​യു​ടെ ക​ര്‍​ഷ​ക ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി, വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ണ്ടു​പാ​ലം സ്റ്റീ​ല്‍ ഇ​ന്ത്യ കാ​മ്പ​സി​ല്‍ ആ​രം​ഭി​ച്ച പാ​ലാ സാ​ന്‍​തോം ഫു​ഡ് ഫാ​ക്‌​ട​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​ല​നോ​വ ഫു​ഡ്‌​സ് എ​ന്ന ബ്രാ​ൻ​ഡ് നെ​യിം റി​ലീ​സിം​ഗും പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പം കേ​ര​ള ഗ്രോ ​സ്റ്റോ​റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന സാ​ന്‍​തോം ഫാ​ക്‌​ട​റി​യു​ടെ ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്തും.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബ്രാ​ന്‍​ഡ് നെ​യിം പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​ജോ ജോ​സ്, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ. ന​ജീ​ബ്, പി​എ​സ്ഡ​ബ്ല്യു​എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​റും സാ​ന്‍​തോം ക​ര്‍​ഷ​ക ക​മ്പ​നി ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, എ​ഫ്പി​ഒ ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സാ​ന്‍​തോം എ​ഫ്പി​സി ചെ​യ​ര്‍​മാ​ന്‍ സി​ബി മാ​ത്യു, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി​മ​ല്‍ ജോ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും

ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു പ​ച്ച​ക്ക​പ്പ സം​ഭ​രി​ച്ച് സം​സ്‌​ക​രി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു വ​രു​ന്ന​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വാ​ക്വം ഫ്രൈ​ഡ് ച​ക്ക​പ്പ​ഴം ചി​പ്സ്, ച​ക്ക ചി​പ്സ്, ക​പ്പ ചി​പ്സ്, മ​ഞ്ഞ​ള്‍​പ്പൊ​ടി, മീ​റ്റ് മ​സാ​ല, ചി​ക്ക​ന്‍ മ​സാ​ല, സാ​മ്പാ​ര്‍ പൗ​ഡ​ര്‍, ഗ​രം മ​സാ​ല, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി​ക​ള്‍ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പാ​ല​നോ​വ ഫു​ഡ്സ് എ​ന്ന ബ്രാ​ൻ​ഡി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്. മീ​റ്റ് പ്രൊ​ഡ​ക്‌​ട്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും ഔ​ട്ട്‌‌​ലെ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

Tags : nattu vishesham Pala Santhome Food Factory

Recent News

Corehub Up