ദുക്റാന ഊട്ട് ഒരുക്കാൻ സഹായിക്കുന്ന പാലയൂർ ഇടവകക്കാർ.
പാലയൂർ: മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ കേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഇന്ന് ആഘോഷിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന ദുക്റാന ഊട്ട് രാവിലെ എട്ടിന് ആരംഭിക്കും. വൈ കീട്ടുവരെ തുടരും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ, ഊട്ട് കൺവീനർ കെ.ജെ. പോൾ എന്നിവർ അറിയിച്ചു .
പഴം, പപ്പടം, പായസം ഉൾപ്പെടെയാണ് നേർച്ച ഊട്ട്. പാചക വിദഗ്ധൻ ഒ.കെ. നാരായണൻ നായരുടെ നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന സംഘമാണ് സദ്യ ഒരുക്കുന്നത്. കാൽലക്ഷത്തിലേറെ വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറൽ കൺവീനർ ടി. ജെ. ഷാജു പറഞ്ഞു. നേർച്ചയൂട്ടും പായസവും പാർസലായി കൊണ്ടുപോകുന്നതിനു സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ എൻ.ആർ. ജോയ് പറഞ്ഞു.
ഇന്നു രാവിലെ 6.30 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ വിവിധ സമയങ്ങളിലായി ആറുദിവ്യബലികൾ ഉണ്ടായിരിക്കും. രാവിലത്തെ ദിവ്യബലിക്കുശേഷം തളിയക്കുളത്തിൽനിന്ന് കൊടിയേറ്റപ്രദിക്ഷണം ആരംഭിക്കും.
Tags : Nattuvishesham District news