പനത്തടി ഫൊറോന കൗൺസിൽ യോഗം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്യുന്നു.
പനത്തടി: സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ നടന്ന ഫൊറോന കൗൺസിൽ യോഗം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ചാക്കോ കുടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫാ. നോബിൾ പന്തലാടിക്കൽ, ഫാ. ജോൺസൻ പടിഞ്ഞാറേയിൽ, ഫൊറോന കോ-ഓർഡിനേറ്റർ ജോണി തോലമ്പുഴ, പിയൂസ് പറേടം, ബിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news