x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു

വെബ് ഡെസ്ക്
Published: July 21, 2026 11:54 PM IST | Updated: July 21, 2026 11:54 PM IST

പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന​ലെ ഇ​ല്ല​ത്ത് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ.

തല​യോ​ല​പ്പ​റ​മ്പ് : മ​റ​വ​ൻ​തു​രു​ത്ത് ഇ​ട​വ​ട്ടം വാ​ക്ക​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മു​ല്ല​ക്കേ​രി ഇ​ല്ല​ത്തുനി​ന്നും മോ​ഷ​ണം പോ​യ ശാ​സ്താ​വി​ന്‍റെ പ​ഞ്ച ലോ​ഹ വി​ഗ്ര​ഹ​വും ഓ​ട്ടു​രു​ളി​ക​ളും​വി​ള​ക്കു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഇ​ന്ന​ലെ ഇ​ല്ല​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി ത​ല​യോ​ല​പ്പ​റ​മ്പ് കി​ഴ​ക്കേ​പ്പു​റം ന​ടു​ത്തു​രു​ത്തേ​ൽ വി​ഷ്‌​ണു​തി​ല​കൻ (30)​ നെ ചോ​ദ്യം ചെ​യ്ത​ശേ​ഷം പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ഓ​ടെ ഇ​ല്ല​ത്ത് കൊ​ണ്ടു​വ​ന്നു. ഇ​ല്ല​ത്തി​ന്‍റെ പി​റ​കു​ഭാ​ഗ​ത്ത് ഓ​ടു​ പൊ​ളി​ച്ച് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ രീ​തി വി​ഷ്ണു​തി​ല​ക​ൻ പോ​ലീ​സി​നോ​ടു വി​വ​രി​ച്ചു.​

ഇ​ല്ല​ത്തെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം മോ​ഷ​ണ​വ​സ്തു​ക്ക​ൾ വി​റ്റ ത​ല​യോ​ല​പ്പ​റ​മ്പി​ലെ ആ​ക്രി​ക്ക​ട​യി​ലും മോ​ഷ്ടാ​വു​മാ​യി പോ​ലീ​സ് എ​ത്തി തെ​ളി​വെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ടി​ന​ടു​ത്തു​ള്ള ആ​ല​ങ്കേ​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ഷെ​ഡി​ന് പി​റ​കി​ലെ തോ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ചി​രു​ന്ന ലോ​ഹ വി​ഗ്ര​ഹ​വും പ്ര​തി​യു​മാ​യി എ​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
­

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12ഓ​ടെ പ്ര​തി വൈ​ക്കം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മോ​ഷ​ണവ​സ്തു​ക്ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​ത് ഇ​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.
ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണ​ത്തി​ന​ട​ക്കം അ​ഞ്ചു കേ​സും വൈ​ക്കം സ്റ്റേ​ഷ​നി​ൽ ര​ണ്ടും കേ​സു​ക​ളു​ണ്ടെ​ന്നും 2023 ൽ ​ത​ല​യോ​ല​പ്പറ​മ്പി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​തി​നും ക​ടു​ത്തു​രു​ത്തി എ​ക്‌​സൈ​സി​ലും

ഇ​യാ​ൾ​ക്ക് എ​തി​രെ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ല്ലം മോ​ഷ​ണ കേ​സി​ൽ മ​റ്റു ര​ണ്ടു​പേ​ർ കൂ​ടി​യു​ണ്ടെ​ന്നും ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത ശേ​ഷം മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ​സ്. സു​ധീ​ര​ൻ പ​റ​ഞ്ഞു. ഇ​ട​വ​ട്ടം മു​ല്ല​ക്കേ​രി​ൽ എം.എ​ൻ. ​ശ്രേ​യ​സി​ന്‍റെ ര​ണ്ടു നൂ​റ്റാ​ണ്ടി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള ഇ​ല്ല​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Panchaloha

Recent News

Corehub Up