x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര തെ​ളി​ഞ്ഞ് പാ​ണ്ടി പു​ത്ത​നാ​ര്‍; പ്ര​തി​സ​ന്ധി​യി​ലാ​യി ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: October 1, 2026 01:54 AM IST | Updated: October 1, 2026 01:54 AM IST

പാ​ണ്ടിപു​ത്ത​നാ​റ് എ​ക്ക​ല്‍ അ​ടി​ഞ്ഞ് നി​ക​ന്ന നി​ല​യി​ല്‍.

എ​ട​ത്വ: കാ​ല​വ​ര്‍​ഷ​ത്തി​ലും ക​ര തെ​ളി​ഞ്ഞ് പാ​ണ്ടി​പു​ത്ത​നാ​ര്‍. ആ​റ്റു​തീ​ര​ത്ത് വ​ള​ളം അ​ടു​ക്കാ​ന്‍ ക​ഴി​യ​തെ ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ല്‍. കു​ട്ട​നാ​ട്-​ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ല്‍ വേ​ര്‍​തി​രി​ക്കു​ന്ന പ​മ്പാ​ന​ദി​യു​ടെ പ്ര​ധാ​ന ജ​ല​നി​ര്‍​ഗ​മ​ന പാ​ത​യാ​യ പാ​ണ്ടി പു​ത്ത​നാ​റാ​ണ് ഈ ​മ​ഴ​ക്കാ​ല​ത്തും ക​ര തെ​ളി​ഞ്ഞ നി​ല​യി​ലാ​യ​ത്. പാ​ണ്ടി പു​ത്ത​നാ​റി​ന്‍റെ പ​കു​തി​യി​ലേ​റെ എ​ക്ക​ലും മാ​ലി​ന്യ​വും മ​ണ്ണും അ​ടി​ഞ്ഞ് നി​ക​ന്നി​ട്ടു​ണ്ട്. ആ​റി​ന്‍റെ തെ​ക്കേ ക​ര​യോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്താ​ണ് അ​ല്പ​മെ​ങ്കി​ലും ആ​ഴ​മു​ള്ള​ത്. ഇ​തു​വ​ഴി​യാ​ണ് സ​ര്‍​വീ​സ് ബോ​ട്ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ വെ​ള്ളം ഈ ​ആ​റ്റി​ലു​ടെ ഒ​ഴു​കി ലി​ഡിം​ഗ് ചാ​ന​ല്‍ വ​ഴി​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ല്‍ എ​ത്തു​ന്ന​ത്.

കാ​ല​വ​ര്‍​ഷ സീ​സ​ണി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഇ​തു​പോ​ലെ പാ​ണ്ടി​പു​ത്ത​നാ​റ് നി​ക​ന്നി​രു​ന്നി​ല്ല. ക​ടു​ത്ത വേ​ന​ലി​ല്‍ മാ​ത്രം പു​ത്ത​നാ​റി​ന്‍റെ വ​ട​ക്കെ ക​ര​യോ​ട് ചേ​ര്‍​ന്ന ഭാ​ഗം മാ​ത്ര​മാ​യി​രു​ന്നു നി​ക​ന്നി​രു​ന്ന​ത്. ഒ​രോ വ​ര്‍​ഷ​വും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന എ​ക്ക​ലും മ​ണ​ലും പു​ത്ത​നാ​റി​നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. 2018 ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം ട​ണ്‍ ക​ണ​ക്കി​ന് ചെ​ളി​യാ​ണ് ആ​റ്റി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ​ത്.

പാ​ണ്ടി പു​ത്ത​നാ​റി​ന്‍റെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടെ​ങ്കി​ലും ആ​രം​ഭ​ത്തി​ലെ നി​ല​ച്ചി​രു​ന്നു. പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ല​പ്പോ​ക്ക് ന​യം തു​ട​ര്‍​ന്ന​താ​ണ് പു​ത്ത​നാ​റ് ക​ര​യാ​യി മാ​റി​യ​ത്. ഓ​രോ വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴും പാ​ണ്ടി പു​ത്ത​നാ​ര്‍ ഇ​ല്ലാ​താ​കു​ന്ന കാ​ഴ്ച​യാ​ണ്. ചെ​ക്കി​ടി​ക്കാ​ട് ന​ന്നാ​ട്ടു​മാ​ലി പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ര്‍​ന്ന് പാ​ണ്ടി ജെ​ട്ടി മു​ത​ല്‍ കി​ഴ​ക്കോ​ട്ട് 800 മീ​റ്റ​റി​ലേ​റെ ന​ദി​യു​ടെ മ​ധ്യ​ഭാ​ഗം വ​രെ പൂ​ര്‍​ണ്ണ​മാ​യി നി​ക​ന്ന് കി​ട​ക്കു​ക​യാ​ണ്.
പ​മ്പാ​ന​ദി​യി​ല്‍ നി​ന്ന് നേ​രി​ട്ട് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന പാ​ണ്ടി പു​ത്ത​നാ​ര്‍ നി​ക​രു​ന്ന​തി​നാ​ല്‍ വെ​ള്ള​പ്പെ​ക്ക സീ​സ​ണി​ല്‍ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
കോ​ഴി​മു​ക്ക്, മ​രി​യാ​പു​രം, പോ​ച്ച, പാ​ണ്ടി, ചെ​ക്കി​ടി​ക്കാ​ട്, പ​ച്ച, കേ​ള​മം​ഗ​ലം, ത​ക​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ലം ഒ​ഴു​കി​പ്പോ​കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ക​യും പ്ര​ദേ​ശം ആ​ഴ്ച​ക​ളോ​ളം വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്യു​ന്നു. ഇ​ക്കു​റി​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ഴ്ച​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യും നി​ര​വ​ധി സ്‌​കൂ​ള്‍ പ്ര​വൃ‍​ത്തി ദി​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ക​യും പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ആ​ഴം​കൂ​ട്ട​ലിന് മു​ന്‍ സ​ര്‍​ക്കാ​ര്‍ പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ച്ചെ​ങ്കി​ലും ഫ​ല ക​ണ്ടി​ല്ല. 2018-ലെ ​പ്ര​ള​യ​ത്തി​ന് മു​ഖ്യ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ള​യാ​ന​ന്ത​രം കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി​ക്ക് ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നു.
പ്ര​ള​യാ​ന​ന്ത​രം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ്ര​ധാ​ന ന​ദി​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി​ക്ക് ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഫ​ണ്ട് വ​ക​കൊ​ള്ളി​ച്ചു. തു​ട​ക്ക​ത്തി​ല്‍ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ക്ര​മേ​ണ നി​ല​ച്ചി​രു​ന്നു. മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ല​പ്പോ​ക്ക് ന​യം മൂ​ലം അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്.

കൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ക​ര്‍​ഷ​ക​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പാ​ണ്ടി പു​ത്ത​നാ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വി​ത്ത്, വ​ളം എ​ത്തി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ യാ​ത​ന അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ആ​റ്റു​തീ​രം നി​ക​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൊ​യ്ത്തു സീ​സ​ണി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​ര​ട്ടി ദു​രി​തം നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. കൊ​യ്ത്ത് യ​ന്ത്രം എ​ത്തി​ക്കാ​നോ വി​ള​വെ​ടു​ത്ത നെ​ല്ല് വ​ള്ള​ത്തി​ല്‍ ക​യ​റ്റാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും. വ​ര്‍​ഷ​ക്കാ​ല​ത്തു പോ​ലും പാ​ണ്ടി പു​ത്ത​നാ​റ് നി​ക​ന്ന​പ്പോ​ള്‍ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ വേ​ന​ല്‍ കാ​ല​ത്ത് അ​തി​രൂ​ക്ഷ പ്ര​തി​സ​ന്ധി നേ​രി​ടുമെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

പാ​ണ്ടി പു​ത്ത​നാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഹ​രി​പ്പാ​ട്, കു​ട്ട​നാ​ട് മ​ണ്ഡ​ലം ഉ​ള്ള​തി​നാ​ല്‍ പു​തി​യ സ​ര്‍​ക്കാ​രി​ല്‍ പ്ര​തി​ക്ഷ അ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ള്‍.

Tags : NattuVishesham DistrictNews

Recent News

Corehub Up