പാണ്ടിപാറ സെന്റ് ജോസഫ്സ് ഇടവകയിലെ ദീപിക പാരിഷ് വർക്ക് വികാരി ഫാ.ജോർജ് കരിന്തേൽ ദീപിക പത്രം സിജോ കുന്നുംപുറത്തിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: പാണ്ടിപാറ സെന്റ് ജോസഫ്സ് ഇടവകയിൽ ഡിഎഫ്സിയുടെ നേതൃത്വത്തിൽ ദീപിക പാരിഷ് വർക്ക് നടന്നു. പള്ളി അങ്കണത്തിൽ കൂടിയ യോഗത്തിൽ ഇടവക വികാരി ഫാ.ജോർജ് കരിന്തേൽ ദീപിക പത്രം സിജോ കുന്നുംപുറത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ഡിഎഫ്സി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലകൊമ്പിൽ, ഫാ. ലിൻസ്, കൈക്കാരന്മാരായ സിബി നരിക്കുഴി, അലക്സ് കൊച്ചുമണ്ണൂർ, മനു മൈക്കിൾ എന്നിവർ നേതൃത്വം നൽകി. കുടുംബ കൂട്ടായ്മ ഭാരവാഹികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.