x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷി​താ​ക്ക​ളു​ടെ പ​രി​ച​ര​ണം മ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം: ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ


Published: January 7, 2026 07:08 AM IST | Updated: January 7, 2026 07:08 AM IST


തി​രു​വ​ല്ല: വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രി​ച​ര​ണം മ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഹൃ​ദ​യ​ത്തി​ലാ​ണ് അ​വ​രു​ണ്ടാ​കേ​ണ്ട​തെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്‌ അ​ർ​ലേ​ക്ക​ർ. സ്നേ​ഹ​തീ​രം പ​ക​ൽ​വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ണ​വും സ​മ്പ​ത്തു​മൊ​ന്നു​മ​ല്ല വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്, പ​ക​രം സ്നേ​ഹ​വും സാ​ന്ത്വ​ന​വും ബ​ഹു​മാ​ന​വും പ​രി​ഗ​ണ​ന​യു​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ട്ടു​കു​ടും​ബ സ​മ്പ്ര​ദാ​യം മാ​റി ഭി​ന്നി​ച്ച് അ​ണു​കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ സ​ങ്കീ​ർ​ണ​മാ​യ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു. ഞാ​നും എ​ന്റെ ഭാ​ര്യ​യും കു​ട്ടി​ക​ളും എ​ന്ന ചി​ന്താ​ഗ​തി​യി​ലേ​ക്ക് മാ​റി.

ന​ഗ​ര​വ​ത്ക​ര​ണ​വും വ്യ​വ​സാ​യ​വ​ത്ക​ര​ണ​വു​മൊ​ക്കെ പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കി. വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളും അ​നാ​ഥാ​ല​യ​ങ്ങ​ളും ഒ​രു സ​മൂ​ഹ​ത്തി​ന്റെ ന​ല്ല പ്ര​തീ​ക​ങ്ങ​ള​ല്ല. വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലെ മാ​റ്റ​ങ്ങ​ളും ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

കെ.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, ക്‌​നാ​നാ​യ സ​മു​ദാ​യ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച് ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, ശി​വ​ഗി​രി മ​ഠം കു​റി​ച്ചി അ​ദ്വൈ​ത വി​ദ്യാ​ശ്ര​മം അ​ദ്ധ്യ​ക്ഷ​ൻ സ്വാ​മി വി​ശാ​ലാ​ന​ന്ദ, ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണ്ണാ​ന​ന്ദ, ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് പി​ആ​ർ​ഒ ഫാ.​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ, തു​ക​ല​ശേ​രി മ​ഖ്‌​ദൂം​പ​ള്ളി ചീ​ഫ് ഇ​മാം ന​വാ​സ് സ​ഖാ​ഫി ആ​റാ​ട്ടു​പു​ഴ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി, എ​സ്എ​ൻ​ഡി​പി​യോ​ഗം തി​രു​വ​ല്ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സ​ന്തോ​ഷ് ശാ​ന്തി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ല​സി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, ഫ്ര​ണ്ട്സ് ഓ​ഫ് യോ​ഗ ഗ്ലോ​ബ​ൽ സ്ഥാ​പ​ക​ൻ ഗു​രു​ജി മാ​ധ​വ​ൻ, ക്നാ​നാ​യ സ​മു​ദാ​യ സെ​ക്ര​ട്ട​റി ടി.​ഒ.​ഏ​ബ്ര​ഹാം, കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മ​ധു പ​രു​മ​ല സ്വാ​ഗ​ത​വും പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Parents' care Governor Arlekar

Recent News

Corehub Up