x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ൽനി​ന്നു വീ​ണ് യാ​ത്ര​ക്കാ​രി​ക്കു പ​രിക്കേറ്റു; കേ​സെ​ടു​ക്കാ​തെ പോലീസ്


Published: June 11, 2026 07:11 AM IST | Updated: June 11, 2026 07:11 AM IST

ക​ഴ​ക്കൂ​ട്ടം: പ​ള്ളി​പ്പു​റ​ത്ത് ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ മു​ന്നോ​ട്ട് എ​ടു​ത്ത കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽനി​ന്നു വീ​ണു യാ​ത്ര​ക്കാ​രി​ക്കു പ​രിക്കുപ​റ്റി​യ സം​ഭ​വ​ത്തി​ൽ കേ​സ​ടു​ക്കാ​തെ മം​ഗ​ല​പു​രം പോ​ലീ​സ്.​

കീ​ഴാ​വൂ​ർ വെ​ള്ളൂ​ർ മാ​മ്പ​ഴ​വീ​ട്ടി​ൽ എ​സ്. മു​ബീ​ന (47)യ്ക്കാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ന് ​സി ആ​ർ​പി​എ​ഫ് ജ​ഗ്ഷ​നി​ൽ വ​ച്ചു ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ റ്റ​ത്. ബ​സി​ൽ​നി​ന്നു വീ​ണു മു​ബീ ന​യു​ടെ കൈ​കാ​ലു​ക​ൾ​ക്കു ഗു​രുത​ര പ​രി​ക്കേ​റ്റു. ബ​സി​ന്‍റെ അ​വ​സാ​ന​ത്തെ പ​ടി​യി​ൽ​നി​ന്നു റോ​റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തി​നി​ടെ ക​മ്പി​യി​ൽ പി​ടി​ച്ചു കി​ട​ന്ന മു​ബീ​ന​യെ വ​ലി​ച്ചി​ഴ​ച്ചു മു​ന്നോ​ട്ടു പോ​യ ബ​സ്, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ അ​ജി​മി​യു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് നി​ർ​ത്തി​യ​ത്. അ​ശ്ര​ദ്ധ ചോ​ദ്യം ചെ​യ്‌​ത​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ബ​സു​മാ​യി മു​ന്നോ​ട്ടു പോ​യെ​ന്നും മു​ബീ​ന പ​റ​ഞ്ഞു.

ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നാ​ണ് മു​ബീ​ന​യും മ​ക​ൾ അ​ജി​മി​യും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​യ്ക്കു​പോ​യ കെ ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ൽ ക​യ​റി​യ​ത്. ക​ണ്ട​ക്‌​ട​ർ സീ​റ്റി​ന്‍റെ തൊ​ട്ട​ടു​ത്തു ഇ​രു​ന്ന ഇ​വ​ർ, സി​ആ​ർ​പി​എ​ഫ് ജം​ഗ്ഷ​നി​ൽ ബ​സ് നി​ർ​ത്തി​യ​തും ഇ​റ​ങ്ങാ​നാ​യി വാ​തി​ലി​നു സ​മീ​പം​നി​ന്നു. ഡോ​ർ തു​റ​ന്നു മു​ബീ​ന പ​ടി​യി​റ​ങ്ങു​മ്പോ​ൾ മ​ക​ൾ തൊ​ട്ടു​മു​ക​ളി​ലെ പ​ടി​യി​ലാ​യി​രു​ന്നു. മു​ബീ​ന അ​വ​സാ​ന​ത്തെ പ​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് സീ​റ്റി​ലി​രു​ന്ന ക​ണ്ട​ക്‌​ട​ർ ബെ​ല്ല് അ​ടി​ച്ച​ത്.

ഇ​തോ​ടെ റോ​ഡി​ലും പ​ടി​യി​ലു​മാ​യി വീ​ണ മു​ബീ​ന പ​ടി​ക്കെ​ട്ടി​ലെ ക​മ്പി​യി​ൽ പി​ടി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ബീ​ന​യെ വ​ലി​ച്ചി​ഴ​ച്ച് ബ​സ് മു​ന്നോ​ട്ടു നീ​ങ്ങി​യ​തു​ക​ണ്ട് അ​ജി​മി പേ​ടി​ച്ച് നി​ല​വി​ളി​ച്ചു. ഇ​തോ​ടെ ക​ണ്ട​ക്‌​ട​ർ വീ​ണ്ടും ബെ​ല്ല​ടി​ച്ച് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ മു​ബീ​ന അ​ണ്ടൂ​ർ​ക്കോ​ണം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശേ​ഷ​മാ​ണ് മം​ഗ​ല​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up