പ്രതീകാത്മക ചിത്രം
കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ "സ്നേഹ സ്പർശം' സൗജന്യ കൃത്രിമ കൈ വിതരണ ക്യാന്പ് ഒക്ടോബർ നാലിന് നടക്കും. പയ്യന്നൂർ വിഠോബ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ക്യാന്പ് ആരംഭിക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ എല്ലൻ മെഡോസ് പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് കാന്പ് സംഘടിപ്പിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. എട്ടു വയസിനു മുകളിൽ പ്രായമുള്ള കൈമുട്ടിന് താഴെ നാലിഞ്ചെങ്കിലും നീളമുള്ളവർക്കാണ് കൈവച്ച് പിടിപ്പിക്കാൻ സാധിക്കുക. ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിന് മുന്പ് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9895532812, 9961884128.
പത്രസമ്മേളനത്തിൽ പയ്യന്നൂർ റോട്ടറി ഭാരവാഹികളായ ഡോ. സുധാ സന്തോഷ്, ഷൈന രവീന്ദ്രൻ, ഇ.പി. ചന്ദ്രൻ, ഡോ. എം. വിനോദ് കുമാർ, ടി.എ. രാജീവൻ എന്നിവർ പങ്കെടുത്തു.