തെളുപ്പിൽ പഴശി കനാൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണം നടക്കുന്നു.
മട്ടന്നൂർ: പഴശി കനാലിന്റെ പ്രധാന അണ്ടർ ടണൽ തകർന്നു വീടുകൾക്ക് നാശം നേരിട്ട സാഹചര്യത്തിൽ ജലവിഭവ മന്ത്രി മോൻസ് ജോസഫ് യോഗം വിളച്ചു. 13ന് തിരുവനന്തപുരത്താണ് യോഗം. വി.കെ. സനോജ് എംഎൽഎ സംഭവത്തിൽ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിരവധി കുടുംബങ്ങൾക്ക് നാശം നേരിട്ട സാഹചര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അടിയന്തര സഹായം അനുവദിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഫോണിൽ വിളിച്ചും വി.കെ. സനോജ് എംഎൽഎ മന്ത്രിയോട് ഇക്കാര്യം ഉന്നയിച്ചിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Pazhassi Canal