x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി ക​നാ​ൽ; വീടുക​ളി​ൽ ക​യ​റി​യ വെ​ള്ള​മി​റ​ങ്ങി​യി​ട്ടും ദു​രി​ത​മൊ​ഴി​യുന്നില്ല

വെബ് ഡെസ്ക്
Published: August 10, 2026 02:27 AM IST | Updated: August 10, 2026 02:27 AM IST

വീ​ടു​ക​ളി​ൽ ക​യ​റി​യ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ റോ​ഡ് കീ​റി​യ​പ്പോ​ൾ.

മ​ട്ട​ന്നൂ​ർ: കാ​ര പേ​രാ​വൂ​ർ തെ​ളു​പ്പി​ൽ പ​ഴ​ശി ക​നാ​ൽ ത​ക​ർ​ന്നു വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്നു വെ​ള്ള​മി​റ​ങ്ങി​യി​ട്ടും ദു​രി​ത​മൊ​ഴി​യാ​തെ വീ​ട്ടു​കാ​ർ. ര​ണ്ടുദി​വ​സ​ത്തി​നു ശേ​ഷ​മാ​ണു വീ​ടി​നു​ള്ളി​ൽ ക​യ​റി​യ വെ​ള്ള​മൊ​ഴി​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണു പ​ഴ​ശി പ്ര​ധാ​ന ക​നാ​ൽ ത​ക​ർ​ന്നു നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. നാ​ലു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പൊ​ളി​ച്ചു നീ​ക്കി​യാ​ണു വെ​ള്ളം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​ത്. ര​ണ്ടു ദി​വ​സ​ത്തെ തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഇന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു വെ​ള്ളം വീ​ടു​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യും വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നു​ള്ള ശ്ര​മം തു​ട​ർ​ന്നി​രു​ന്നു. വെ​ള്ളം കു​ത്തി​യൊ​ഴു​കി​യാ​ൽ താ​ഴെ​ഭാ​ഗ​ത്ത് വീ​ണ്ടും നാ​ശ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ചെ​റി​യ തോ​തി​ൽ മാ​ത്ര​മാ​ണു വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട​ത്. ഏ​റെ ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷം മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തും പ്ര​വൃ​ത്തി​ക്ക് സ​ഹാ​യ​ക​മാ​യി.

സി. ​ഉ​ത്ത​മ​ൻ, സി.​ മ​ധു​സൂ​ദ​ന​ൻ, ചേ​ലേ​രി പ്ര​ശാ​ന്ത​ൻ, സി.​ കാ​ഞ്ച​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണു മു​ങ്ങി​യ​ത്. ക​നാ​ലി​ന്‍റെ മ​റു​ഭാ​ഗ​ത്തെ കെ.​ അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ വീ​ട്ടു​മ​തി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി ത​ക​ർ​ന്നു. വ​ൻ​തോ​തി​ൽ മ​ണ്ണും ചെ​ളി​യും വീ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി. ഷം​സു​ദ്ദീ​ൻ, താ​ഹി​റ, അ​ബ്ദു​റ​ഹ്‌​മാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും നാ​ശ​ന​ശ​ഷ്ട​മു​ണ്ടാ​യി.

കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഡി​വൈ​എ​ഫ്ഐ യൂ​ത്ത് ബ്രി​ഗേ​ഡ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വീ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​പ​ക​ടം ന​ട​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ൾ​പ്പ​ടെ പ​ങ്കാ​ളി​ക​ളാ​യ​ത്.
ജ​ന​പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, റ​വ​ന്യു-​ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Pazhassi Canal:

Recent News

Corehub Up