അരിക്കുഴ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് ഉദ്ഘാടനം
അരിക്കുഴ: സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ടോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ്തി രാജേഷ്, ബോര്‍ഡംഗങ്ങളായ എ.എസ്.ജോബിച്ചന്, എം.എസ്. സുബിന്, രഞ്ജിത്ത് ജോര്‍ജ്, വി. വിജേഷ്, എം.കെ.സലിം, അഞ്ജു ചന്ദ്രന്, ശാന്ത ഗോപിനാഥ്, ബാങ്ക് സെക്രട്ടറി അജോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മാറാടി എഫ്സി ഒന്നാം സ്ഥാനവും മണക്കാട് എഫ്സി രണ്ടാം സ്ഥാനവും പണ്ടപ്പിള്ളി സെവന്‍സ് മൂന്നാം സ്ഥാനവും നേടി.