x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്വല്ല​റി​യി​ല്‍ നി​ന്നു സ്വ​ര്‍​ണം കവർന്നയാളെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 26, 2026 12:55 AM IST | Updated: August 26, 2026 12:55 AM IST

പി​ടി​യി​ലാ​യ സു​ലൈ​മാ​ന്‍.

അ​ഞ്ച​ല്‍ : ഓ​ണ​ത്തി​ര​ക്കി​നി​ടെ മു​ക്കു​പ​ണ്ടം വ​ച്ച ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണം എ​ടു​ത്ത് ഓ​ടി​യ​യാ​ളെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് ത​സ്‌​നി മ​ന്‍​സി​ലി​ല്‍ സു​ലൈ​മാ​ന്‍ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ന്ത​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ല്‍ എ​ത്തി​യ സു​ലൈ​മാ​ന്‍ മു​ക്കു​പ​ണ്ടം വ​ച്ച ശേ​ഷം ഈ ​തൂ​ക്ക​ത്തി​നു​ള്ള സ്വ​ര്‍​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ട​മ മോ​തി​രം എ​ടു​ത്തു ന​ല്‍​കു​ക​യും ചെ​യ്തു. സ്വ​ര്‍​ണ മോ​തി​രം കൈ​യി​ല്‍ കി​ട്ടി​യ​തോ​ടെ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്നു പ​റ​ഞ്ഞ് സു​ലൈ​മാ​ന്‍ പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ ജ്വല്ല​റി​യി​ല്‍ ന​ല്കി​യി​രി​ക്കു​ന്ന​ത് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ന്‍ അ​ഞ്ച​ല്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി സു​ലൈ​മാ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ദ്യല​ഹ​രി​യാ​ലാ​കാം സു​ലൈ​മാ​ന്‍ ഇ​ത് ചെ​യ്ത​തെ​ന്ന് ആ​ദ്യം സം​ശ​യി​ച്ച പോ​ലീ​സ് പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഇ​രു​പ​തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യപ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews caught

Recent News

Corehub Up