x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: October 27, 2025 01:48 AM IST | Updated: October 27, 2025 01:48 AM IST

നെ​ല്ലി​പ്പാ​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ചി​കി​ത്സ​യ്ക്കു വേ​ണ്ടി തു​റ​ന്നു ന​ൽ​കു​ന്നു.

ആ​ല​ക്കോ​ട്: നെ​ല്ലി​പ്പാ​റ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കേ​ര​ള സ​ർ​ക്കാ​ർ ആ​യു​ഷ് വ​കു​പ്പി​ന്‍റെ 46 ആ​യു​സ് ചി​കി​ത്സാ​കേ​ന്ദ്ര ഫ​ണ്ടി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ല്ലി​പ്പാ​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.


ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് ചി​കി​ത്സ​യ്ക്കു വേ​ണ്ടി തു​റ​ന്നു ന​ൽ​കി.


വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ റ​ഹ്മാ​ൻ, സാ​ബു വ​ലി​യ ക​ല്ലു​ങ്ക​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​വി. റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് സേ​വ​നം എ​ല്ലാ ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 8075669055 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Physiotherapy

Recent News

Corehub Up