ലോറിയുടെ പിന്‍ഭാഗത്ത് പിക്കപ്പ് വാന്‍ ഇടിച്ച നിലയില്‍.
കുണ്ടറ : ആശുപത്രിമുക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ പിക്കപ്പ് വാന്‍ ഇടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നു വന്ന പിക്ക് അപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റപിക്ക് അപ്പ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Tags : Nattuvishesham Districtnews Pickup van