x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 5, 2026 11:40 PM IST | Updated: August 5, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ന്നൂ​ർ: പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ടു​കു​ള​ഞ്ഞി തെ​ങ്ങും​പ​ള്ളി ത​റ​യി​ൽ കൈ​ലാ​സ് നാ​ഥ് (22) ആ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

മു​ള​ക്കു​ഴ തു​ലാ​ക്കു​ഴി എ​കെ​ജി പ​ടി​യി​ലു​ള്ള വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് 20 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

തോ​ട്ടി​ൽ വീ​ണ വാ​ഹ​നം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ശ​ബ്‌​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വാ​നി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കൈ​ലാ​സ് നാ​ഥി​നെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നീ​ർ​വി​ളാ​ക​ത്ത് നി​ന്നു മു​ള​ക്കു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Nattuvishesham DistrictNews DeepikaNews Pickup van

Recent News

Corehub Up