x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്നു : ന​ഗ​ര​ത്തി​ന്‍റെ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

വെബ് ഡെസ്ക്
Published: July 13, 2026 02:26 AM IST | Updated: July 13, 2026 02:26 AM IST

പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

പ​ട്ടി​ക്കാ​ട്: പ​ള്ളി​ക്ക​ണ്ട​ത്ത് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്നു കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

വാ​രി​യ​ത്തു​പ​ടി​യി​ൽ​നി​ന്നു കൂ​ട്ടാ​ല റോ​ഡി​ലേ​ക്കു പോ​കു​ന്ന പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് റോ​ഡി​ലേ​ക്കാ​ണു വെ​ള്ളം അ​തി​ശ​ക്ത​മാ​യി പ​തി​ക്കു​ന്ന​ത്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഇ​തു​വ​ഴി യാ​ത്ര ദു​ഷ്ക​ര​മാ​യി.

പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന​ത് നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ ജി​ജി എം. ​മാ​ധ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന പൈ​പ്പ് ലൈ​നാ​ണു ത​ക​ർ​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ജി എം. ​മാ​ധ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : drinking water Nattuvishesham District News

Recent News

Corehub Up