x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പികെവിയു​ടെ ജീ​വി​തം പാ​ഠ്യവി​ഷ​യ​മാ​ക്ക​ണം: സ്പീ​ക്ക​ര്‍


Published: July 13, 2026 07:04 AM IST | Updated: July 13, 2026 07:04 AM IST

പി​കെവി ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കി​ട​ങ്ങൂ​ര്‍: സം​ശു​ദ്ധ രാ​ഷ്‌ട്രീയ പ്ര​വ​ര്‍​ത്ത​ന ത്തി​ലൂ​ടെ​യും സ്‌​നേ​ഹ​പൂ​ര്‍​വമായ ഇ​ട​പെ​ട​ല്‍കൊ​ണ്ടും ജ​നമന​സു​ക​ളി​ല്‍ സ്ഥാ​നം പി​ടി​ച്ച പികെവി ​യു​ടെ ജീ​വി​തം പാ​ഠ്യ​വി​ഷ​യ മാ​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. പി ​കെവിയു​ടെ ജ​ന്മനാ​ടാ​യ കി​ട​ങ്ങൂ​രി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​

സ​മ്മേ​ള​ന​ത്തി​ല്‍ പികെവി ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യു​മ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ അ​ഫയേഴ്സ് കി​ട​ങ്ങൂ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പി ​കെ വി ​പു​ര​സ്‌​കാ​രം സി​പി​ഐ ദേ​ശീ​യ നേ​താ​വ് കെ. ​പ്ര​കാ​ശ് ബാ​ബു​വി​ന് സ​മ്മാ​നി​ച്ചു. കു​ട്ടി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും ചി​ക​ത്സാ സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പികെവി ​സെ​ന്‍റര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ,് ഡോ. ​സി​റി​യ​ക് തോ​മ​സ്, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.കെ. ശ​ശി​ധ​ര​ന്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കെ. സ​ന്തോ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി. ​ബി. ബി​നു,

പി. ​കെ. ഷാ​ജ​ികു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​ക്ക​ല്‍, പി. ​ജി. തൃ​ഗു​ണ​സെ​ന്‍, പി. ​എ​ന്‍. ബി​നു, ശാ​ര​ദ മോ​ഹ​ന്‍, വി. ​ടി. തോ​മ​സ്,സി​റി​യ​ക് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up