x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ന്പുകോ​ർ​ത്ത് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും; എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 8, 2026 01:46 AM IST | Updated: July 8, 2026 01:46 AM IST

എഐ പ്രതീകാത്മക ചിത്രം

​വ​ട​ക്കാ​ഞ്ചേ​രി: ഒൗ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സ് വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞെ​ന്നും വ്യാ​ജ​മാ​യി പി​ഴ ചു​മ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്. തൃ​ശൂ​ർ എം​വി​ഐ ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​നെ​തി​രേ വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​എം. ബ​ദ​റു​ദ്ദീ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. മു​ര​ളീ​ധ​ര​ൻ കേ​സെ​ടു​ത്ത​ത്.

ആ​റി​നു രാ​ത്രി 11നു ​പ​രു​ത്തി​പ്ര​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​സ്ഐ​യും സം​ഘ​വും സ​ഞ്ച​രി​ച്ച കെഎ​ൽ 01 സി​പി 0890 ജീ​പ്പി​നാ​ണു പി​ഴ ചു​മ​ത്തി​യ​ത്. അ​ടി​യ​ന്ത​ര നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു വാ​ഹ​നം ത​ട​ഞ്ഞ​ത്. പോ​ലീ​സ് ഡ്രൈ​വ​റെ വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ 4000 രൂ​പ പി​ഴ ച​ലാ​ൻ ത​യാ​റാ​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ഫോ​ട്ടോ സ​ഹി​തം വാ​ട്സാ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സി​നും സ​ർ​ക്കാ​രി​നും പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പും നാ​ണ​ക്കേ​ടും ഉ​ണ്ടാ​ക്കാ​ൻ മ​ന​പ്പൂ​ർ​വം ശ്ര​മി​ച്ചെ​ന്നും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്തതിനു പ​ര​മാ​വ​ധി 250 രൂ​പ വ​രെ മാ​ത്ര​മേ പി​ഴ ഈ​ടാ​ക്കാ​വൂ​വെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​രാ​ഴ്ച​യ്ക്ക​കം ഹാ​ജ​രാ​ക്കി​യാ​ൽ​മ​തി​യെ​ന്നു​മാ​ണ് നി​യ​മ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​ച്ചി​ട്ടും സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ആ​കാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ പ്രീ​മി​യം അ​ട​ച്ചാ​ൽ മൂ​ന്നു​ദി​വ​സ​ത്തി​ന​കം അ​പ്ഡേ​റ്റ് ആ​കു​മെ​ന്നി​രി​ക്കേ മാ​ർ​ച്ചി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ജീ​പ്പി​ന് ഇ​ത്ര​യും ദി​വ​സ​മാ​യി അ​ത് അ​പ്ഡേ​റ്റ് ആ​യി​ട്ടു​ണ്ടോ എ​ന്ന് നോ​ക്കാ​തി​രു​ന്ന​തും പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തി​രു​ന്ന​തും കു​റ്റം ത​ന്നെ​യാ​ണെ​ന്നും, നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ബി​ജു പ​റ​ഞ്ഞു.

Tags : Case Nattuvishesham District news

Recent News

Corehub Up