പാലക്കാട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീവ് ബാരിക്കേഡുകൾ തുരുമ്പെടുത്തു നശിക്കുന്നു. ഇതുമൂലം വൻതുകയാണ് നഷ്ടമാകുന്നത്.എത്ര ബാരിക്കേഡുകളുണ്ടെന്നോ, അവ എവിടെയെല്ലാം കിടക്കുന്നുണ്ടെന്നോ യാതൊരു കണക്കും ഇല്ല എന്നതിനു തെളിവാണ് സുൽത്താൻപേട്ട സിഗ്നൽ ജംഗ്ഷനിൽ പൊന്തക്കാട്ടിൽ കിടക്കുന്ന ബാരിക്കേഡുകൾ. രാഷ്ട്രീയസംഘടനകൾ റോഡ് ഉപരോധം നടത്തുമ്പോൾ നിയന്ത്രിക്കാൻ കൊണ്ടുവന്നതായിരുന്നു ഇതെല്ലാം.
ഹെഡ് പോസ്റ്റോഫീസ് പരിസരം, കൽപാത്തി ഗ്രാമം തുടങ്ങി വിവിധസ്ഥലങ്ങളിലാണ് ഉപയോഗശൂന്യമായി ബാരിക്കേഡുകൾ കിടക്കുന്നത്. കൽപാത്തി രഥോത്സവ സമയത്ത് ജനത്തിരക്ക് നിന്ത്രിക്കാൻ കൊണ്ടുവന്ന ബാരിക്കേഡുകൾ ഇനി അടുത്തവർഷത്തെ രഥോത്സവത്തിനാണ് ആവശ്യം വരിക.അതുവരെ കാറ്റും മഴയും വെയിലും കൊണ്ട് തുരുമ്പെടുത്തു നശിക്കും. പലതിന്റേയും ചക്രങ്ങൾ കേടുവന്ന നിലയിലാണ്.
Tags : nattu vishesham Police barricades rusting and collapsing