x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്


Published: June 21, 2026 02:44 AM IST | Updated: June 21, 2026 02:45 AM IST

ചെ​മ്പേ​രി: മ​ല​യോ​ര ഹൈ​വേ​യി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച് ക​രാ​റു​കാ​ര​ൻ പി​ന്മാ​റി​യ​തു​മൂ​ലം ചെ​മ്പേ​രി ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​കു​ന്നു. വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​നി​ട​യാ​യ​ത്.

ഇ​തി​നെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ കു​ടി​യാ​ന്മ​ല പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ​രി​കി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ‘നോ ​പാ​ർ​ക്കിം​ഗ് 'ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് പി​ഴ ചു​മ​ത്തു​ക​യാ​ണി​പ്പോ​ൾ.

റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ശു​ഭ​യാ​ത്ര' സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രാ​തി ന​ൽ​കാം.

പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് വ്യ​ക്ത​മാ​യി കാ​ണു​ന്ന ഫോ​ട്ടോ, റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ​മ​യം, സ്ഥ​ലം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി 9747001099 എ​ന്ന ശു​ഭ​യാ​ത്ര വാ​ട്‌​സ് ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ഉ​ട​മ​യ്‌​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സാ​ധ്യ​മെ​ങ്കി​ൽ സ്ഥി​ര​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : parking Nattuvishesham Distric News

Recent News

Corehub Up