x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: പ്ര​തി​ഷേ​ധ വെ​ളി​ച്ച​വു​മാ​യി സി​പി​എം

വെബ് ഡെസ്ക്
Published: July 28, 2026 02:59 AM IST | Updated: July 28, 2026 02:59 AM IST

മെ​ഴു​കുതി​രി തെ​ളി​ച്ചു​ള്ള സി​പി​എം പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് നി​ര്‍​വ​ഹി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ വെ​ളി​ച്ചം തീ​ര്‍​ത്ത് സി​പി​എം.

വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​തെ നാ​ടി​നെ ഇ​രു​ട്ടി​ലാ​ക്കി​യ യു​ഡി​എ​ഫ് ന​യ​ത്തി​നെ​തി​രേ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ലോ​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും മെ​ഴു​കി​തി​രി തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

വീ​ടു​ക​ളി​ലും പ്ര​തി​ഷേ​ധാ​ഗ്‌​നി ജ്വ​ലി​ച്ചു. മ​ഴ​ക്കാ​ല​ത്തു​പോ​ലും നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ഴു​വ​ന്‍ ലോ​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​ര​ജ്വാ​ല ഉ​യ​ര്‍​ന്ന​ത്. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ലു​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​തെ ജ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ക​യാ​ണ്.
യു​ഡി​എ​ഫ് നേ​തൃ​ത്വ​വും സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ന് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് നി​ര്‍​വ​ഹി​ച്ചു. പി.​സി. ബെ​ന്നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​മു​ര​ളീ​ധ​ര​ന്‍, കെ. ​വി​ജ​യ​ന്‍, എം.​പി. പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി. ​ഗ​ഗാ​റി​ന്‍ വൈ​ത്തി​രി​യി​ലും പി.​വി. സ​ഹ​ദേ​വ​ന്‍ മാ​ന​ന്ത​വാ​ടി ടൗ​ണി​ലും രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍ കേ​ണി​ച്ചി​റ​യി​ലും എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, എം. ​മ​ധു എ​ന്നി​വ​ര്‍ ഏ​ച്ചോ​ത്തും പ​ങ്കെ​ടു​ത്തു.

Tags : Power Crisis NattuVishasham DistrictNews

Recent News

Corehub Up