ചേര്‍ത്തല: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ 15ന് നടക്കുന്നതിനാല്‍ 16 വരെ വൈദ്യുതി വിതരണം കുറഞ്ഞത് നാല് മണിക്കൂർ മുതൽ ഒന്നര ദിവസം വരെ തടസപ്പെടാൻ സാധ്യതയുണ്ട്. ജനറേറ്റർ പവർ ബാക്കപ്പും അടിയന്തര റഫറൽ സംവിധാനവും ആംബുലൻസ് സേവനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
വൈദ്യുതിതടസം മൂലം ആശുപത്രിയിലെ ചില സേവനങ്ങൾക്ക് താത്കാലികമായി തടസം നേരിടാൻ സാധ്യതയുള്ളതിനാൽ ആശുപത്രി സന്ദർശിക്കുന്ന രോഗികളും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 17നു രാവിലെ മുതൽ ആശുപത്രിയുടെ സാധാരണ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.