കെട്ടിടത്തിന്റെ അടിക്കല്ലുകൾ തകർന്ന് അപകടാവസ്ഥയിലായ നിലയിൽ.
ഇളംപള്ളി: പള്ളിക്കത്തോട് പഞ്ചായത്ത് ആറാം വാർഡിൽ നെയ്യാട്ടുശേരി കവലയിൽ പ്രവർത്തിക്കുന്ന 93ാം നമ്പർ മറ്റപ്പള്ളി അങ്കണവാടി അപകടാവസ്ഥയിൽ. തോടിനരികിൽ അങ്കണവാടി തറയുടെ അടിക്കല്ലുകൾ കനത്ത മഴ മൂലമുള്ള കുത്തൊഴുക്കിൽ തകർന്നതാണ് അപകടാവസ്ഥയ്ക്ക് കാരണം. അങ്കണവാടിയുടെ രണ്ടാം നിലയിലാണ് ഇളംപള്ളി പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ അടിക്കല്ലുകൾ പുനർ നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Districtnews Anganwadi