തൊടുപുഴ ജ്യോതി സൂപ്പര് ബസാര് അബാക്കസ് സെന്ററിലെ വിദ്യാര്ഥികളെ അനുമോദിക്കാന് ചേര്ന്ന യോഗം ചീഫ് വിപ്പ് അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: വിദേശരാജ്യങ്ങളിലെ മാതൃക സ്വീകരിച്ച് പ്രീ-പ്രൈമറി വിദ്യാഭ്യാസം നവീകരിച്ച് കാര്യപ്രാപ്തിയും പൗരബോധവും ജീവിത നൈപുണിയും വര്ധിപ്പിക്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് അപു ജോണ് ജോസഫ് പറഞ്ഞു.
എസ്എംഎ അബാക്കസ് അന്താരാഷ്ട്ര മത്സരത്തില് സൂപ്പര്ചാമ്പ്യന്ഷിപ്പും വിവിധ റാങ്കുകളും കരസ്ഥമാക്കിയ ജ്യോതി സൂപ്പര്ബസാറിലെ എസ്എംഎ അബാക്കസ് സെന്ററിലെ വിദ്യാര്ഥികള്ക്ക് പുരസ്കാരങ്ങള് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ഏകാഗ്രത, കണക്കിലെ വേഗത, ആശയവിനിമയ ശേഷി, ഓര്മശക്തി എന്നിവ വളര്ത്തുന്നതിന് അബാക്കസ് പരിശീലനം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില് നഗരസഭാ ചെയര്പേഴ്സണ് സാബിറ ജലീല് അധ്യക്ഷത വഹിച്ചു. ഉപാസന സാംസ്കാരികകേന്ദ്രം ഡയറക്ടര് ഫാ. ജോണ്സണ് പാലപ്പിള്ളി, സെന്റര് ഡയറക്ടര് ടി.എ. ജോണ്, അധ്യാപകരായ ബിജു അഗസ്റ്റിന്, ഷാഹിബ ഷെമീര് എന്നിവര് പ്രസംഗിച്ചു.
ചടങ്ങില് അന്താരാഷ്ട്ര അബാക്കസ് മത്സരത്തില് സൂപ്പര് ചാമ്പ്യന്ഷിപ്പും റാങ്കും കരസ്ഥമാക്കിയ വിദ്യാര്ഥികള്ക്ക് ചീഫ് വിപ്പ് പുരസ്കാരങ്ങളും ട്രോഫികളും വിതരണം ചെയ്തു. ചടങ്ങില് വിദ്യാര്ഥികള് അബാക്കസ് ഡെമോണ്സ്ട്രേഷനും നടത്തി.