പ്രീഫാബ് ടോയ്ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ നിർവഹിക്കുന്നു.
നെന്മാറ: ജില്ലാ പഞ്ചായത്ത് നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി നിർമിച്ച പ്രീഫാബ് ടോയ്ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുരേഷ് അനന്തരാമൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. ജ്യോതി, സ്റ്റാഫ് സെക്രട്ടറി സി.ബി. രമ, ഹെഡ്മിസ്ട്രസ് ചന്ദ്രിക, എസ്എംസി ചെയർമാൻ വിനേഷ്, എംപിടി പ്രസിഡന്റ് രമ്യ, എച്ച്എസ്എസ് സീനിയർ അസിസ്റ്റന്റ് മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി ദിനേശ് ബാബു പ്രസംഗിച്ചു.