വനംവകുപ്പ് അധികൃതർ മൂന്നുപാലം പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോൾ.
പുൽപ്പള്ളി: കഴിഞ്ഞ ദിവസം പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച മൂന്നുപാലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. രാവിലെ മുതൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലുൾപ്പെടെ തെരച്ചിൽ നടത്തി.
കാടുമൂടിക്കിടക്കുന്ന ക്വാറി പരിസരത്തും തോട്ടങ്ങളിലുമായി ഉത്തവരെ തെരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.
പുലി ഭീതിമൂലം പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വളർത്തുമൃഗങ്ങളെ പിടികൂടിയ സ്ഥലങ്ങളിൽ വനംവകുപ്പ് നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Wayanad