x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണമെന്ന്


Published: June 4, 2026 06:06 AM IST | Updated: June 4, 2026 06:06 AM IST

ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ള​ക​ളാ​യ കാ​പ്പി, കു​രു​മു​ള​ക്, നെ​ല്ല്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വാ​ഴ, തെ​ങ്ങ്, ക​മു​ക്, ഏ​ലം, പ​ച്ച​ക്ക​റി​ക​ളു​ടെ പ​രി​പാ​ല​ന മു​റ​ക​ളി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജൂ​ണി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കു​റ​വ് മ​ഴ ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ള​ക​ളു​ടെ കാ​യി​ക വ​ള​ർ​ച്ച, പൂ​വി​ട​ൽ, കാ​യ​പി​ടു​ത്തം, പോ​ഷ​ക​ങ്ങ​ളു​ടെ ആ​ഗി​ര​ണം എ​ന്നി​വ​യെ ബാ​ധി​ക്കാ​നും കീ​ട​രോ​ഗ ആ​ക്ര​മ​ണം വ​ർ​ധി​ക്കാ​നും ഇ​ട​യാ​ക്കും. സ​സ്യ​സം​രം​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​ങ്ങ​ളി​ൽ എ​ല്ലാ വി​ള​ക​ളി​ലും ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ, ക​ള​ക​ൾ ഉ​പ​യോ​ഗി​ച്ച് 10-15 സെ​ന്‍റി​മീ​റ്റ​ർ ക​ന​ത്തി​ൽ പു​ത​യി​ട​ണം. ത​ണ​ൽ ക്ര​മീ​ക​രി​ക്കു​ക, ത​ട​ങ്ങ​ൾ ഇ​ള​ക്കു​ക, ജ​ല​സം​ര​ക്ഷ​ണ കു​ഴി​ക​ൾ നി​ർ​മി​ക്കു​ക.

മ​ഴ​വെ​ള്ള സം​ഭ​ര​ണ കു​ഴി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക, നീ​ർ​ച്ചാ​ലു​ക​ളും ചെ​ക്ക് ഡാ​മു​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി ആ​ഴം കൂ​ട്ടു​ക, സം​രം​ക്ഷ​ണ ചാ​ലു​ക​ൾ നി​ർ​മി​ക്കു​ക, അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ത​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ന​ൽ​കു​ക, ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡ്രി​പ്പ് ജ​ല​സേ​ച​നം ന​ൽ​കു​ക, അ​ധി​ക മു​ള​ക​ളും ഉ​ണ​ങ്ങി​യ ശാ​ഖ​ക​ളും നീ​ക്കം ചെ​യ്യു​ക, വ​ര​ൾ​ച്ച​ക്കാ​ല​ത്ത് അ​മി​ത നൈ​ട്ര​ജ​ൻ വ​ള​പ്ര​യോ​ഗം ഒ​ഴി​വാ​ക്കു​ക,

പ്ര​തി​രോ​ധ കു​മി​ൾ​നാ​ശി​നി പ്ര​യോ​ഗി​ക്കു​ക, ജൈ​വ​വ​ളം കൂ​ടു​ത​ലാ​യി ന​ൽ​കു​ക, ഉ​യ​ർ​ത്തി​യ ത​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ക, ഫെ​റോ​മോ​ണ്‍ ട്രാ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ന​ഴ്സ​റി​ക​ളി​ൽ ഷേ​ഡ് നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ക, തോ​ട്ട​ങ്ങ​ളി​ൽ ആ​വ​ര​ണ വി​ള​ക​ൾ വ​ള​ർ​ത്തു​ക, വ​ള​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി മാ​ത്രം ന​ൽ​കു​ക, ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത​യും മ​ഴ​യും കു​മി​ൾ രോ​ഗ വ്യാ​പ​നം കൂ​ട്ടു​ന്ന​തി​നാ​ൽ കു​രു​മു​ള​ക്, കാ​പ്പി തോ​ട്ട​ങ്ങ​ളി​ൽ ബോ​ർ​ഡോ മി​ശ്രി​തം, സ്യൂ​ഡോ​മോ​ണ​സ് എ​ന്നി​വ​യു​ടെ രോ​ഗ​മു​ൻ​ക​രു​ത​ലി​നാ​യു​ള്ള സ്പ്രേ​യിം​ഗ് ന​ട​ത്താ​വു​ന്ന​താ​ണ്.

കീ​ട​രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സ​സ്യ​സം​രം​ക്ഷ​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നെ ബ​ന്ധ​പ്പെ​ട​ണം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി കാ​ര​ണ​മു​ള്ള വി​ള​നാ​ശം സം​ഭ​വി​ച്ചാ​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​നാ​യു​ള്ള ധ​ന​സ​ഹാ​യ​ത്തി​നാ​യി 10 ദി​വ​സ​ത്തി​ന​ക​വും സം​സ്ഥാ​ന വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ലൂ​ടെ വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ 15 ദി​വ​സ​ത്തി​ന​ക​വും എ​ഐ​എം​എ​സ് പോ​ർ​ട്ട​ൽ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ള​നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 04936 202506 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up