കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് അഞ്ചു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആരംഭിച്ച പ്രിയദർശിനി സർവീസ് ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉപ്പുകുളം, ചേലാട്, ഊഞ്ഞാപ്പാറ, കാഞ്ഞിരംകുന്ന്, നാടുകാണി, പെരുമണ്ണൂർ, പള്ളിപ്പടി, പള്ളിക്കാവ്, വാരപ്പെട്ടി, മൈലൂർ, പോത്താനിക്കാട്, തൃക്കാരിയൂർ, നാഗഞ്ചേരി, കോട്ടപ്പടി, പല്ലാരിമംഗലം, കൂവള്ളൂർ, പരീക്കണ്ണി, തേൻകോട് വഴിയാണ് പുതിയ പ്രിയദർശിനി സർവീസ് നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ജനറൽ മാനേജർ എൻ.ആർ. രാജീവ് കോതമംഗലം എടിഒ നിജാമുദീൻ, എ.ജി. ജോർജ്, കെ.പി. ബാബു, എം.എസ്. എൽദോസ്, ബാബു ഏലിയാസ്, ഇബ്രാഹിം കവലയിൽ, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോർജ്കുട്ടി, ഉമേഷ് ശിവകുമാർ, ബിന്ദു ജോർജ്, റീന ജോഷി, സനീറ നസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
Tags : Nattuvishesham DistrictNews