നിലമ്പൂര്‍: എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ 10.15 തുവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പുതിയ റെയില്‍വേ പ്ലാറ്റ്ഫോം ഷെല്‍ട്ടറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 11.30ന് നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ആര്‍ആര്‍ടി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് നിലമ്പൂര്‍ മേഖലയിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗം നിലമ്പൂര്‍ കെടിഡിസി ടാമറിന്‍ഡ് ഹോട്ടലില്‍ നടത്തും.
ഉച്ചയ്ക്ക് 1.45ന് ആദിവാസി പ്രശ്നങ്ങളും വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗവും ചേരും. തുടര്‍ന്ന് 2.30ന് എസ്എസ്എല്‍സി, പ്ലസ്ടു വിജയിച്ച ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പുതിയ കോണ്‍ഫറന്‍സ് ഹാളുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
Tags : Local News Nattuvishesham Malappuram