എടത്വ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ സിപിഎം എടത്വ സൗത്ത്-നോര്‍ത്ത് കമ്മറ്റികൾ പ്രതിഷേധിച്ചു. ഏരിയ കമ്മിറ്റിയംഗം കെ.എൽ. ബിന്ദു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വർഗീസ് ആന്റണി സൗത്ത് ലോക്കൽ സെക്രട്ടറി ജസ്റ്റസ് ശാമുവേൽ, നേതാക്കളായ റെജി പി. വര്‍ഗീസ്, എൻ.വി. ശശീന്ദ്രബാബു, ജെഫിന് സെബാസ്റ്റ്യൻ, ജീമോന്‍ ജോസഫ്, സി.എം. കൃഷ്ണൻ, ശ്യാമള രാജൻ, കെ. കൊച്ചുമോൻ, വി.കെ. രാജു, പി.കെ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.