x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി റെ​യ്ഡി​നെ​തി​രേ പ്ര​തി​ഷേ​ധം


Published: May 28, 2026 07:28 AM IST | Updated: May 28, 2026 07:28 AM IST

ശ്രീ​ക​ണ്ഠ​പു​രം: മു​ൻ​ മു​ഖ്യ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​നെ​യും കു​ടും​ബ​ത്തെ​യും ഇ​ഡി വേ​ട്ട​യാ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ക​ണ്ഠ​പു​ര​ത്ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി. ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി​നോ​യ്‌ കു​ര്യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എം.​സി. രാ​ഘ​വ​ൻ, നേ​താ​ക്ക​ളാ​യ പി.​മാ​ധ​വ​ൻ, വി.​സി. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏ​രു​വേ​ശി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​പി. ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സ​ദാ​ന​ന്ദ​ൻ,കെ.​പി. കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​യ്യാ​വൂ​രി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ടി.​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​സി.​നാ​രാ​യ​ണ​ൻ പ്ര​സം​ഗി​ച്ചു. വ​ള​ക്കൈ​യി​ൽ എം. ​വി​ജി​ല്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ടി​യൂ​രി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ഷി​നോ​ജ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ബി.​ഷം​സു​ദ്ധീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രി​ക്കൂ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ. ​ശ്രീ​ജി​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ഴ​ലി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ടി​യേ​ങ്ങ​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ.​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ളി​യാ​ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ. ​ച​ന്ദ്ര​ൻ ചെ​യ്തു. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ല​ക്ഷ്മ​ണ​ൻ, ഒ. ​ഷി​നോ​ജ്, കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​ങ്ങ​ളാ​യി​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലാ​ത്തൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ.​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെയ്തു.

ചാ​ണോ​ക്കു​ണ്ട്: മോ​ദി- വി​ഡി കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ച​പ്പാ​ര​പ്പ​ട​വ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ണോ ക്കു​ണ്ടി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പി. ​ര​വീ​ന്ദ്ര​ൻ, ടി.​പ്ര​ഭാ​ക​ര​ൻ, ടോ​മി മൈ​ക്കി​ൾ, ഷീ​ജ കൈ​പ്ര​ത്ത്, അ​രു​ൺ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഴ​യ​ങ്ങാ​ടി: ഇ​ല്ലാ​ത്ത ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി. സി​പി​എം മാ​ടാ​യി ഏ​രി​യ ക​മ്മി​റ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ പൊ​തുയോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പി.​കെ ശ്രീ​മ​തി.

Tags : nattu vishesham Protest against ED raid

Recent News

Corehub Up