x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ൽ എം​പിയെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം


Published: March 10, 2026 01:13 AM IST | Updated: March 10, 2026 01:13 AM IST

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പോ​ലും ജി​ല്ല​യി​ലെ എം​പി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി​യെ പ​ങ്കെ​ടു​പ്പി​ക്കാ​തെ സം​സ്ഥാ​ന പ​ദ്ധ​തി​യാ​യി ചി​ത്രീ​ക​രി​ച്ച് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ച് എം​പി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന രീ​തി​യാ​ണ് പ​ല​പ്പോ​ഴും മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ​വും സ്വീ​ക​രി​ക്കു​ന്ന​ത്.

നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര ഫ​ണ്ടും 40 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വും ഉ​ള്‍​പ്പെ​ടു​ത്തി 1.43 കോ​ടി രൂ​പ മു​ട​ക്കി മേ​ക്കൊ​ഴൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​പി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ മി​ക്ക പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യെ ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ജി​ല്ല​യി​ലെ മ​റ്റ് ഇ​ട​തു​പ​ക്ഷ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ​യും ധി​ക്കാ​ര​മാ​ണെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : nattu vishesham Protest against MPs in inaugurations

Recent News

Corehub Up