തച്ചമ്പാറ: ദേശീയപാത എടായ്ക്കൽ പ്രദേശത്ത് ബിവറേജസ് ഔട്ട്ലറ്റ് തുടങ്ങുന്നതിനെതിരേ ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രതിഷേധപരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമുദ്ദീൻ പൊന്നംകോട് ഉദ്ഘാടനം ചെയ്തു.
ജനകീയസമിതി കൺവീനർ മുഹമ്മദലി ബുസ്താനി അധ്യക്ഷനായി. ദേശീയപാതയിൽ അടിക്കടി വാഹനാപകടങ്ങൾ സംഭവിക്കാറുള്ള പ്രദേശമാണ് എടായ്ക്കൽ.
ഈ ഭാഗത്ത് ബിവറേജസ് ഔട്ട്ലറ്റ് വരുന്നതോടുകൂടി വാഹനത്തിരക്ക് വർധിക്കുകയും വാഹനാപകടങ്ങളുടെ സാധ്യത കൂടുകയും ചെയ്യും. കൂടാതെ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയും സമീപത്തായുണ്ട്.
അതിനാൽ ബിവറേജസ് ഔട്ട്ലറ്റ് ഇവിടെ തുടങ്ങാൻ അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. പി. ജയരാജ്, സലാഹുദീൻ, എൻ. രതീഷ്, എം. കുഞ്ഞുമുഹമ്മദ്, ഗോപാലകൃഷ്ണൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.