x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലൂ ഇ​ക്കോ​ണ​മി ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 22, 2026 02:01 AM IST | Updated: September 22, 2026 02:01 AM IST

ബ്ളൂ ​ഇ​ക്കോ​ണ​മി ന​യ​ത്തി​നെ​തി​രെ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം മു​ൻ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ര്‍​ട്ടു​കൊ​ച്ചി: മ​ത്സ്യ​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ബ്ലൂ ​ഇ​ക്കോ​ണ​മി ന​യ​ത്തി​നെ​തി​രെ ക​ട​ലും കാ​യ​ലും വി​ല്‍​ക്ക​രു​ത് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ന്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ബ​ഹു​ജ​ന സം​ഗ​മ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി.ഫോ​ര്‍​ട്ട്‌​കൊ​ച്ചി ക​മാ​ല​ക്ക​ട​വി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സം​ഗ​മം മു​ന്‍ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​കെ. അ​ബ്ദു​ല്‍ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ര​ഘു​വ​ര​ന്‍, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ന്‍. ഗോ​പി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് അ​സീ​സി, ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. രാ​ജീ​വ്, പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ശ​ന്‍, അ​ഡ്വ. പി.​വി. പ്ര​കാ​ശ​ന്‍, സി.​ജി. പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up