x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം


Published: May 3, 2026 07:13 AM IST | Updated: May 3, 2026 07:13 AM IST

കാ​ഞ്ഞ​ങ്ങാ​ട്: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. പ്ര​മോ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​റി​ജേ​ഷ്, സം​സ്ഥാ​ന കൗ​ൺി​ൽ അം​ഗം കെ. ​പ്രീ​ത, എം.​സി. ഷ​ഫീ​ർ, പി. ​സ​നൂ​പ്, പി.​പി. അ​നി​ൽ​കു​മാ​ർ, നീ​തു, ജി​ഷാ​ദ് ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു ചു​ള്ളി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഗം​ഗാ​ധ​ര​ൻ, സി. ​ശി​ശു​പാ​ൽ, ഗു​ട്ട​പ്പ​ണ്ണ, രാ​ജേ​ന്ദ്ര പൈ, ​ഹ​രി ചൈ​ത്രം, അ​ലി ബി​സ്മി​ല്ല, ഗോ​പി​കൃ​ഷ്ണ​ൻ, സു​ദീ​ഷ് സൂ​ര്യ, സി​ദ്ദി​ഖ് മ​ല​ബാ​ർ, അ​ബ്ദു​ള്ള എ​ലൈ​റ്റ്, ന​ദീ​ഷ് ഒ​റി​യാ​നോ, എ​ൻ. ച​ന്ദ്ര​ൻ, ഒ.​ടി. ക​രീം, ഹ​മീ​ദ് കൂ​ളി​യ​ങ്കാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Tags : nattu vishesham Protest against increase in the price

Recent News

Corehub Up