x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മ​ല്ലൂ​ര്‍ ഏ​ലോ​ഹിം പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​ത്തി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധം, സം​ഘ​ര്‍​ഷം


Published: June 22, 2026 04:16 AM IST | Updated: June 22, 2026 04:16 AM IST

ഓ​മ​ല്ലൂ​രി​ലെ പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​വ​രെ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷം.

പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര​യി​ലെ സ്‌​നേ​ഹ ത​ണ​ല്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ പ​തി​നേ​ഴു​കാ​ര​നു നേ​രേ​യു​ണ്ടാ​യ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​മ​ല്ലൂ​രി​ല്‍ പ്ര​തി​ഷേ​ധം. ഓ​മ​ല്ലൂ​രി​ല്‍ റോ​ഡ​രി​കി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ലോ​ഹിം ആ​രാ​ധാ​ന കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ആക്‌ഷൻ കൗൺസിൽ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ആ​രാ​ധ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വാ​സി​ക​ളും സ്ഥ​ല​ത്തെ​ത്തി.
സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സും എ​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രാ​ധ​ന​യ്ക്ക് എ​ത്തി​യ​വ​രെ ത​ട​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പ്രാ​ര്‍​ഥ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചു.

എ​ലോ​ഹിം പ്രാ​ര്‍​ഥ​നാ കേ​ന്ദ്രം തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ. ആ​രാ​ധ​ന ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു പ്രാ​ര്‍​ഥ​ന​യ്ക്കെ​ത്തി​യ​വ​രും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി . സ്ഥാ​പ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​നു പി​ന്നാ​ലെ കെ​ട്ടി​ടം ഉ​ട​ന്‍ ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ ന​ട​ത്തി​പ്പു​കാ​ര​നെ അ​റി​യി​ച്ചു. പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ല്‍ ആ​ളു​ക​ളെ വൃ​ദ്ധ​സ​ദ​നം പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്നും സാ​മ്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.

മ​ര്‍​ദ്ദ​നം ന​ട​ന്ന വൃ​ദ്ധ​സ​ദ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ചെ​ന്നീ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഈ ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി അ​ന്തേ​വാ​സി​ക​ളെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​വും റ​ദ്ദാ​ക്കി. എ​ന്നാ​ല്‍ അ​ടു​ത്ത​മാ​സം​വ​രെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ടെ​ന്ന് സ്ഥാ​പ​നം ഉ​ട​മ​ക​ളു​ടെ അ​വ​കാ​ശ​വാദം.

പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ച​താ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഓ​മ​ല്ലൂ​രി​ല്‍ റോ​ഡ​രി​കി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​ത്തി​ന് സ്ഥി​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ഡി​റ്റോ​റി​യം വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ആ​രാ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ല്‍ ത​ന്‍റെ സ്നേ​ഹ​ത്ത​ണ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ല്‍ യാ​തൊ​രു ക്ര​മ​ക്കേ​ടും ഇ​ല്ല എ​ന്നാ​ണ് പാ​സ്റ്റ​ര്‍ ബി​നു വാ​ഴ​മു​ട്ട​ത്തി​ലി​ന്‍റെ വാ​ദം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റെ​ങ്കി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് വ്യ​ക്തി വ​രോ​ധ​മാ​ണെ​ന്നും കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പാ​സ്റ്റ​ര്‍ ബി​നു വാ​ഴ​മു​ട്ടം പ​റ​യു​ന്നു.

പാ​സ്റ്റ​ര്‍ ബി​നു വാ​ഴ​മു​ട്ട​ത്തി​ലി​ന്‍റെ ചെ​ന്നീ​ര്‍​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്നേ​ഹ​ത്ത​ണ​ല്‍ എ​ന്ന വൃ​ദ്ധ​സ​ദ​ന​ത്തെ​പ്പ​റ്റി ഇ​പ്പോ​ള്‍ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​യാ​ളു​ടെ വാ​ഴ​മു​ട്ട​ത്തെ വീ​ട്ടി​നോ​ടു ചേ​ര്‍​ന്ന് സ്ഥാ​പി​ച്ച പ്രാ​ര്‍​ഥ​നാ കേ​ന്ദം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യേ​തു​ട​ര്‍​ന്ന് അ​ട​ച്ച് പൂ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍ ആ​രം​ഭി​ച്ച പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​വും ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up