പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പി.എന്‍. വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ 2013 നവംബര്‍ 13ലെ കരട് വിജ്ഞാപനം പിന്‍വലിക്കുക, അശാസ്ത്രീയമായി തയാറാക്കിയ ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. നാളെ രാവിലെ 10ന് നടക്കുന്ന ധര്‍ണ എം.എം. മണി ഉദ്ഘാടനം ചെയ്യും.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍.പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.