പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന അപ്രഖ്യാപിത പവര്ക്കട്ടിനെതിരേ പട്ടം വൈദ്യുതി ഭവനുമുന്നില്‍ ബിജെപി പട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം സിറ്റി ജില്ല വൈസ് പ്രസിഡന്റ് ജയശ്രീ ഗോപാലകൃഷ്ണന് മെഴുകുതിരി കൊളുത്തി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കരിക്കകം മണികണ്ഠന്, മണ്ഡലം പ്രസിഡന്റ് ജി. മഹാദേവന്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, കിസാന്‍ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ജെ. വിഷ്ണു, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സംഗീത, കേശവദാസപുരം ഏരിയ പ്രസിഡന്റ് സൂര്യ ദേവന് തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.